Saturday, August 11, 2007

ഞാന്‍ തിരിച്ചു വരും... പിന്നീടൊരിക്കല്‍...

ചിലരുടെ മലയാളം ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും കൊതിയായി... മലയാളത്തില്‍ എഴുതാന്‍... ആത്മ കഥയോടെ തുടക്കമിട്ടു. കൂട്ടുകര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞപ്പോള്‍ സന്തോഷമയി. മറ്റു ബ്ലോഗേര്‍സിന്റെ നിര്‍‍ലോഭമായ പിന്തുണ കൂടിയായപ്പോള്‍ ആവേശമായി.

വീണ്ടും വീണ്ടും എഴുതണമെന്നുണ്ടായിരുന്നു... പക്ഷെ, മറ്റു പല തിരക്കുകളും കാരണം ഒന്നും നടന്നില്ല. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ മലയാളം ബ്ലോഗുകള്‍ ഞാന്‍ വായിക്കാറുണ്ട്. പഴയ ചിലരൊക്കെ തുടക്കത്തിലെ ആവേശത്തോടെ ഇപ്പോഴും എഴുതുന്നത് കണ്ട് അത്ഭുതപ്പെടാറുണ്ട്. കമന്റിലൂടെ പിന്തുണ അറിയിക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും.

ഞാന്‍ തിരിച്ചു വരും... പിന്നീടൊരിക്കല്‍... എന്നാണെന്നു പറയുന്നില്ല... അതുവരെ, എല്ലാവര്‍ക്കും വിട...

ഒരുപാടു നന്ദിയോടെ... ആശംസകളോടെ...
സമീര്‍ തിരുത്തിക്കാട്, മുട്ടിപ്പാലം.

8 comments:

  1. മുട്ടിപ്പാലത്തെ വിശേഷങ്ങളും നാട്ടിന്‍പുറത്തെ കഥകളും ഇനിയും സമീറില്‍ നിന്നും പ്രതീക്ഷിക്കുന്നു.. നേരമില്ലാത്ത പാശ്ചാത്യജീവിതത്തിലും നാമൊക്കെ ഉള്ളിന്റെയുള്ളില്‍ നാട്ടിന്‍പുറത്തുകാരാണല്ലോ.. സമയം കണ്ടെത്തിയിനിയും കഥകളെഴുതുമല്ലോ..

    എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  2. വേഗം വരണേ...

    ReplyDelete
  3. kaathirikkunnu..veendum varaan..
    qatar blog meet vazhi vannathaanu
    ketto ippol.aashamsakal.

    ReplyDelete
  4. എന്നാ വേഗം തിരിച്ചു വന്നോളൂ

    ReplyDelete
  5. എപ്പോഴാ വരുന്നേ ?

    ReplyDelete
  6. പഥികപത്രം പഴയതാണല്ലോ. പുതിയ പത്രം വേഗം പുറത്തിറക്കുക
    കാത്തിരിക്കുന്നു...

    ReplyDelete
  7. എല്ലാവര്‍ക്കും കഴിവുകള്‍ ജന്മനാ കിട്ടുന്നുണ്ട്. എഴുത്ത് അതിലൊന്നാണ്. അത് തുടരുക, വികസിപ്പിക്കുക അതുമാത്രമാണ് നമ്മുടെ കടമ. വായനക്കാര്‍, അംഗീകാരം, അഭിനന്ദനങ്ങള്‍ ഇതൊക്കെ അതിന്റെ സമയത്ത് താനെ വരും, നമ്മള്‍ അതിനു അര്‍ഹരാണെങ്കില്‍. എഴുതുക, സമയം കിട്ടുമ്പോഴൊക്കെ.

    ReplyDelete