Showing posts with label 003 - To Continue. Show all posts
Showing posts with label 003 - To Continue. Show all posts

Saturday, August 11, 2007

ഞാന്‍ തിരിച്ചു വരും... പിന്നീടൊരിക്കല്‍...

ചിലരുടെ മലയാളം ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും കൊതിയായി... മലയാളത്തില്‍ എഴുതാന്‍... ആത്മ കഥയോടെ തുടക്കമിട്ടു. കൂട്ടുകര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞപ്പോള്‍ സന്തോഷമയി. മറ്റു ബ്ലോഗേര്‍സിന്റെ നിര്‍‍ലോഭമായ പിന്തുണ കൂടിയായപ്പോള്‍ ആവേശമായി.

വീണ്ടും വീണ്ടും എഴുതണമെന്നുണ്ടായിരുന്നു... പക്ഷെ, മറ്റു പല തിരക്കുകളും കാരണം ഒന്നും നടന്നില്ല. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ മലയാളം ബ്ലോഗുകള്‍ ഞാന്‍ വായിക്കാറുണ്ട്. പഴയ ചിലരൊക്കെ തുടക്കത്തിലെ ആവേശത്തോടെ ഇപ്പോഴും എഴുതുന്നത് കണ്ട് അത്ഭുതപ്പെടാറുണ്ട്. കമന്റിലൂടെ പിന്തുണ അറിയിക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും.

ഞാന്‍ തിരിച്ചു വരും... പിന്നീടൊരിക്കല്‍... എന്നാണെന്നു പറയുന്നില്ല... അതുവരെ, എല്ലാവര്‍ക്കും വിട...

ഒരുപാടു നന്ദിയോടെ... ആശംസകളോടെ...
സമീര്‍ തിരുത്തിക്കാട്, മുട്ടിപ്പാലം.